ഖുശ്ബുവും ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ ഒ‍ഴുക്ക് തുടരുന്നു

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒ‍ഴുക്ക് തുടരുന്നു. അവസാനമായി നടിയും എഐസിസി വക്താവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്തുനിന്നും നീക്കിയതിനെ തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. നേരത്തെ ബിജെപിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ച് ഖുശ്ബു രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ തൃപ്തയാണെന്നായിരുന്നു അന്ന് ഖുശ്ബുവിന്‍റെ പ്രതികരണം. പുതിയ വാര്‍ത്തകളോട് ഖുശ്ബു ഇതുവരെ പ്രതികരിച്ചില്ലെങ്കിലും ഇവര്‍ ബിജെപി നേതാക്കളുമായി കൂടിക്കാ‍ഴ്ച നടത്താന്‍ ദില്ലിയിലെത്തിയതായാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് മുമ്പ് ബിജെപിയിലേക്കുള്ള താരത്തിന്‍റെ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ദേശീയ നേതൃത്വത്തില്‍ നിന്ന് ഒരാള്‍ കൂടെ കോണ്‍ഗ്രസ് കൂടാരം വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത് ദേശീയ തലത്തിലും ഖുശ്ബുവിന്‍റെ മാറ്റം പ്രത്യേകിച്ച് തമി‍ഴ്നാട്ടിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും.

2014 ൽ കോൺഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.

ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചർച്ചയായത്. ഇക്കാലത്തിനിടയിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അർത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News