സ്മിതാ മേനോന്റെ വാദങ്ങള്‍ തെറ്റ്: മുരളീധരന്റെ യാത്രാ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ സത്യം വ്യക്തമാകുമെന്ന് സലീം മടവൂര്‍

കോഴിക്കോട്: അബുദാബിയില്‍ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തത് തൊഴില്‍ പരിചയത്തിനാണെന്ന പി ആര്‍ കമ്പനി മാനേജര്‍ സ്മിതാ മേനോന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു.

2019 നവംബര്‍ അഞ്ച്മുതല്‍ ഏഴുവരെയായിരുന്നു സമ്മേളനം. ഇതില്‍ സ്മിതാ മേനോന്‍ പങ്കെടുത്തത് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത ഏഴിന് മാത്രമാണ്. തൊഴില്‍ പരിചയത്തിന് സ്വന്തമായി ടിക്കറ്റെടുത്തുപോയെങ്കില്‍ മൂന്നുദിവസവും റിപ്പോര്‍ട്ട് അയക്കുമായിരുന്നു. അതുണ്ടായില്ല. മുരളീധരന്റെ യുഎഇ യാത്രയുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തിയാല്‍ സത്യം വ്യക്തമാകും. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയുമായി രക്ഷപ്പെടാന്‍ ശ്രമിക്കയാണ് മുരളീധരന്‍. ഇക്കാര്യത്തിലുള്ള പരാതി വിദേശകാര്യ ജോയിന്റ് സെക്രട്ടറി അബുദാബി ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചതിന് പിന്നിലും മന്ത്രിയുടെ ഇടപെടലാണ്.- സലീം മടവൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News