സിബിഎസ്ഇ, സിഐഎസ്സിഇ 10, 12 ക്ലാസ് സിലബസ് 50% വരെ കുറച്ചേക്കും

സിബിഎസ്ഇയും സിഐഎസ്സിഇയും 10, 12 ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള സിലബസ് വീണ്ടും വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നു. 50% വരെ കുറയ്ക്കാനാണ് ആലോചന. കഴിഞ്ഞ ജൂലൈയില്‍ 30% കുറച്ചിരുന്നു. പരീക്ഷകള്‍ ഏപ്രിലിലേക്കു നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.

ഒഴിവാക്കിയ ഭാഗങ്ങളില്‍ നിന്നു ബോര്‍ഡ് പരീക്ഷയ്ക്കു ചോദ്യങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ഇവ വേണമെങ്കില്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാം. സ്‌കൂളുകള്‍ ഈ മാസം 15നു തുറക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുവെങ്കിലും പല സംസ്ഥാനങ്ങളും അനുകൂലിക്കുന്നില്ല. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ രക്ഷാകര്‍ത്താക്കളും തയാറല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News