ശിഖ മല്‍ഹോത്രക്ക് കൊവിഡ്

കൊവിഡ് കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ശിഖ മല്‍ഹോത്ര. അഭിനയത്തിന് താല്‍ക്കാലിക അവധി നല്‍കി താരം നഴ്‌സിന്റെ കുപ്പായം വീണ്ടും അണിയുകയായിരുന്നു ശിഖ. ആറുമാസത്തോളം രോഗികളെ പരിചരിച്ച ശിഖയ്ക്കും ഇപ്പോള്‍ കൊറോണ ബാധിച്ചിരിക്കുകയാണ്.

ശിഖയുടെ വാക്കുകള്‍:

ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തും. വാക്‌സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുത്. മാസ്‌ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്‌നേഹത്തിന് നന്ദി.

രാജ്യത്തെ സേവിക്കാന്‍ ഞാന്‍ എന്നും തയാറാണ്. ഒരു നഴ്‌സ് ആയിട്ടാണെങ്കില്‍ അങ്ങനെ. നടിയായിട്ടാണെങ്കില്‍ അങ്ങനെ. രാജ്യം എന്ത് ആവശ്യപ്പെടുന്നോ അതാണ് എന്റെയും മനസ്സില്‍. എന്നെ അനുഗ്രഹിക്കൂ. എല്ലാവരും വീട്ടില്‍തന്നെ ഇരിക്കുക. സുരക്ഷിതരായിരിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക-ശിഖയുടെ വാക്കുകള്‍.

ദില്ലിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ശിഖ നഴ്‌സിങില്‍ ബിരുദം നേടിയത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News