യു.എ.ഇ താമസവിസ, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ നല്‍കണം

ദുബായ്: യു.എ.ഇ താമസവിസ, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ നല്‍കണം. മാര്‍ച്ച് ഒന്നു മുതല്‍ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചതോടെയാണ് തിങ്കളാഴ്ച മുതല്‍ പിഴയൊടുക്കേണ്ടി വരുന്നത്. ഇനിമുതല്‍ പിഴ നല്‍കിയാല്‍ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കൂ.

കോവിഡ്19 നെ തുടര്‍ന്നായിരുന്നു അധികൃതര്‍ മൂന്ന് മാസത്തെ ഇളവ് അനുവദിച്ചിരുന്നത്.

കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ ഇളവ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഥോറിറ്റി (ഐസിഎ) തീരുമാനം മാറ്റുകയായിരുന്നു. എമിറേറ്റ്സ് ഐഡിയുടെ കാലാവധി കഴിഞ്ഞവരും ഇന്ന് മുതല്‍ പിഴയൊടുക്കണം. ആദ്യദിനം 125 ദിര്‍ഹവും പിന്നീടുള്ള ദിവസങ്ങളില്‍ 25 ദിര്‍ഹം വീതവുമാണ് പിഴയീടാക്കുക. കൂടാതെ രാജ്യം വിടുമ്‌ബോള്‍ 250 ദിര്‍ഹം അധികമായി നല്‍കണം. എമിറേറ്റ്സ് ഐ.ഡി പുതുക്കാത്തവര്‍ക്ക് ദിവസം 20 ദിര്‍ഹവും പിഴ ചുമത്തും.

അതേസമയം, ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇക്ക് പുറത്തുള്ള താമസവിസക്കാര്‍ക്ക് തിരിച്ചുവരാനാകുമെന്ന് ദുബായ് ഇമിഗ്രേഷന്‍ അറിയിച്ചു. വിസ സാധുവായിരിക്കണം. താമസവിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും പിഴകളെക്കുറിച്ചും കൂടുതലറിയാന്‍ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (www.ica.gov.ae) വെബ്സൈറ്റ് പരിശോധിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News