റിപ്പബ്ലിക് ടിവിക്ക് ഇനി പരസ്യം നല്‍കില്ല; ബജാജിന് പിന്നാലെ പാര്‍ലെയും

മുംബൈ: വിദ്വേഷ പ്രചാരണം നടത്തുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന നിലപാടുമായി ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ.

ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കാണ് പരസ്യം നല്‍കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. റിപ്പബ്ലിക് ടിവി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വാഹന നിര്‍മാതാക്കളായ ബജാജ് പറഞ്ഞതിന് പിന്നാലെയാണ് പാര്‍ലെ നിലപാട് വ്യക്തമാക്കിയത്.

പരസ്യം നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം മറ്റ് കമ്പനികളുമായി ആലോചിക്കുമെന്നും പാര്‍ലെ സീനിയര്‍ കാറ്റഗറി മേധാവി കൃഷ്ണറാവു ബുദ്ധ പറഞ്ഞു. ചാനലുകളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്ന കാര്യം അവര്‍ ഗൗരവമായി ആലോചിക്കാന്‍ ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച മൂന്ന് ചാനലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News