ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ വിദ്യാഭ്യാസരംഗം കുതിക്കുന്നു; പേടിക്കേണ്ടത് വിഷം തുപ്പുന്ന മാധ്യമങ്ങളെ മാത്രം: ഒരു രക്ഷകര്‍ത്താവിന്റെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയെ ഇകഴ്ത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ.

വിഷയത്തില്‍ നിതീഷ് ചേര്‍ത്തല എഴുതിയ കുറിപ്പ്:

രാവിലെ മനോരമ ഓണ്‍ലൈനില്‍ വന്ന ഒരു വാര്‍ത്ത കണ്ടശേഷമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് ഞാന്‍ കരുതിയത്. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയെ ഇകഴ്ത്തി കൊണ്ടുള്ള മനോരമയുടെ വാര്‍ത്ത ഞെട്ടിച്ചു കളഞ്ഞു.

നമ്മള്‍ ജീവിക്കുന്ന, നമ്മുടെ സ്വന്തം കുഞ്ഞു കേരളത്തിന്റെ വളര്‍ച്ച ആഗ്രഹിക്കാത്ത ഏതു മലയാളിയാണ് ഉള്ളത്. അതില്‍ തന്നെ ഏറ്റവും എടുത്തുപറയേണ്ടത് വിദ്യാഭ്യാസ രംഗത്ത് വന്ന വലിയ മാറ്റങ്ങള്‍ ആണ്. കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റം നേരില്‍ കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തി ആണ് ഞാന്‍.

പറയാന്‍ കാരണം, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല എന്നത് കൊണ്ട് എന്റെ മൂത്തകുട്ടി മൂന്നാം ക്ലാസ് വരെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് ഞാന്‍ പഠിപ്പിച്ചിരുന്നത്. ശേഷം ഈ സര്‍ക്കാരിന്റെ കാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വലിയ മാറ്റങ്ങള്‍ കണ്ടശേഷം സര്‍ക്കാര്‍ സ്‌കൂളില്‍ ആക്കിയ ഒരു രക്ഷകര്‍ത്താവ് ആണ് ഞാന്‍.അതിനുശേഷം എന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തില്‍ ഉണ്ടായ പുരോഗതി ഞാന്‍ നേരില്‍ കണ്ടു മനസ്സിലാക്കിയതാണ്. കലാ കായിക രംഗത്തും ഇടതുപക്ഷ സര്‍ക്കാര്‍ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന രീതി പ്രശംസനീയമാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥയും ഇപ്പോഴുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ മികച്ച നിലവാരവും മലയാളികള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയതാണ്. സര്‍ക്കാര്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഓരോരുത്തര്‍ക്കും ആ സ്‌കൂളുകളുടെ വളര്‍ച്ച നേരില്‍ കണ്ട് ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ടാവും. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് റൂമുകളും, മികച്ച ലാബ് സൗകര്യങ്ങളും കളിസ്ഥലങ്ങളും ഒക്കെയായി ഒരു ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്കാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിയത്.

ഇങ്ങനെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉയര്‍ച്ചയും വിജയവും നേരില്‍ അനുഭവിച്ച ഓരോ വിദ്യാര്‍ത്ഥികളെയും അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് മനോരമഓണ്‍ലൈന്‍ ഇന്ന് രാവിലെ നല്‍കിയത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മേനി പറച്ചില്‍ മാത്രമാണെന്നാണ് മനോരമ വാര്‍ത്ത നല്‍കിയത്. അധ്യാപക സംഘടനകളുടെ പേരില്‍ മനോരമ വാര്‍ത്ത നല്‍കുമ്പോള്‍ തന്നെ അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

മനോരമ അവരുടെ മനസ്സിലുള്ള വിഷയം വാര്‍ത്തയായി പുറത്തുവിട്ടു എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തന്നെ ഈ വാര്‍ത്ത അറിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്.. ഒരു അധ്യാപക സംഘടനയും ഒരു അധ്യാപകനും ഇങ്ങനെ ഒരു കള്ളവാര്‍ത്ത പറയും എന്ന് ഞാന്‍ കരുതുന്നില്ല. കാരണം അത്രമേല്‍ മാറിയിരിക്കുന്നു നമ്മുടെ പൊതുവിദ്യാലയങ്ങള്‍. എത്ര ഭംഗിയായാണ് സ്‌കൂളുകള്‍ ഒരുക്കിയിരിക്കുന്നത്.

ഈ ലോക്‌ഡൌണ്‍ കാലത്തെ തന്നെ വിദ്യാഭ്യാസരംഗം നമുക്ക് പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ മേന്മ നമുക്ക് മനസ്സിലാകും. ഒരു രൂപ പോലും പൈസ വാങ്ങാതെ ഉള്ള മികച്ച നിലവാരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിവരുന്നത്. പരീക്ഷകളും ക്ലാസ്സുകളും ഒക്കെ ഓണ്‍ലൈനില്‍ കൃത്യമായി നടക്കുന്നുണ്ട്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസരംഗം കുതിക്കുകയാണ്. പുരോഗതിയുടെ ചവിട്ടുപടികള്‍ നമ്മള്‍ കയറിത്തുടങ്ങി. ഇനിയും നമ്മള്‍ മുന്‍പോട്ടു തന്നെ പോകും ഉറപ്പാണ്. മനോരമ പോലെയുള്ള വിഷം തുപ്പുന്ന മാധ്യമങ്ങളെ മാത്രം നമ്മള്‍ പേടിച്ചാല്‍ മതി.

രാഷ്ട്രീയ ലാഭത്തിനായി അവര്‍ എഴുതി വിടുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടാകും തീര്‍ച്ച, ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിങ്ങളുടെ മക്കളെ അയയ്ക്കാതിരുന്നാല്‍ അവര്‍ക്ക് നഷ്ടമാകുന്നത് ഒരു സുവര്‍ണ്ണ കാലഘട്ടമാണ്.. നിങ്ങളുടെ കുഞ്ഞുങ്ങളുടെ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ആണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News