സാധാരണക്കാര്‍ക്ക് നേരെയുള്ള ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കാണുന്ന മനോഭാവം ഭരണഘടനയ്ക്ക് യോജിച്ചതല്ല: മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

വനാവകാശത്തിനും ഭൂമിക്കും വേണ്ടിയുള്ള ആദിവാസികളുടെ ന്യായമായ സമരത്തിന് ഒപ്പം നില്‍ക്കുകയാണ് സ്റ്റാന്‍ സ്വാമി ചെയ്തത്. സാധാരണക്കാരന് നേരെയുണ്ടാവുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ ചോദ്യം ചെയ്യുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യന്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

മലയാളി കൂടിയായ ഫാ, സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നിലയിലും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു.

തെറ്റായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ട് എന്നതും ബന്ധപ്പെട്ടവര്‍ ഗൗരവതരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

https://www.facebook.com/PinarayiVijayan/posts/3465369410221531

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News