റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം: റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസ്ഹറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ മാതാവിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി പ്രമോദിന് എതിരായ ജനരോക്ഷം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നാണ് പ്ോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ജനരോക്ഷം കണക്കിലെടുത്ത് ജാമ്യം നല്‍കാതിരിക്കാന്‍ സാധിക്കില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News