ഇരുട്ടില്‍ തപ്പി മുംബൈ

മുംബൈയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പവര്‍ കട്ട് റിപ്പോര്‍ട്ട് ചെയ്തതോടെ നഗരവാസികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആകാംക്ഷ നിറഞ്ഞ അന്വേഷണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് വാട്ട്‌സാപ്പ് പോലുള്ള മാധ്യമങ്ങള്‍. മുംബൈ നഗരത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഒന്നിലധികം ലൈനുകളുടെ ബന്ധം പരാജയപ്പെട്ടതാണ് കാരണമായി പറയുന്നത്.

ഇതോടെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും 360 മെഗാവാട്ട് വിതരണത്തെയാണ് ബാധിച്ചിരിക്കുന്നത്. പുനഃസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്.

വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ലോക്കല്‍ ട്രെയിനുകളെയും പെട്ടെന്നുണ്ടായ പവര്‍ കട്ട് ബാധിച്ചു. എന്നിരുന്നാലും, ഓഹരി വിപണിയെ ബാധിച്ചില്ലെന്നും വ്യവഹാര നടപടികളെ വൈദ്യുതി തകരാര്‍ തടസ്സപ്പെടുത്തില്ലെന്നും ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) അറിയിച്ചു.

മുംബൈയിലെ നിര്‍ണായക സേവനങ്ങള്‍ക്കായുള്ള വൈദ്യുതി വിതരണം ചെയ്യുവാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെ വിതരണം പുനഃസ്ഥാപിക്കുവാനുള്ള നടപടികളും വേഗത്തില്‍ നടക്കുന്നതായാണ് അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News