ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായിരുന്ന ഖുശ്ബു ബി ജെ പി യില്‍ ചേര്‍ന്നു.ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നാഷ്ണല്‍ ജനറല്‍ സെക്രട്ടറി സി.ടി രവിയില്‍ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു.

ബി ജെ പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. കഞട ഓഫീസറായിരുന്ന ശരവണന്‍ കുമാരനും മാധ്യമ പ്രവര്‍ത്തകന്‍
മദന്‍ രവിചന്ദ്രനും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ബി ജെ പി പ്രവേശനം ഉറപ്പായതിനെ തുടര്‍ന്ന് ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കിയിരുന്നു.

അതേ സമയം, പാര്‍ട്ടി ചുമതലകള്‍ ഒഴിയുന്നതായി വ്യക്തമാക്കി ഖുശ്ബു സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. പാര്‍ട്ടിക്ക് താഴെതട്ടിലേക്ക് ഇറങ്ങി ചെല്ലാനാവുന്നില്ലെന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ നിരാശയിലാണെന്നും രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News