നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീംകോടതി അനുമതി

കൊവിഡ് ബാധിച്ചവര്‍ക്കും നിയന്ത്രണങ്ങള്‍ മൂലം പരീക്ഷ എഴുതാനാകാഞ്ഞവര്‍ക്കും ഒരിക്കല്‍ കൂടി നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി. പരീക്ഷ എഴുതാന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി ഈമാസം 14ന് പരീക്ഷ നടത്താമെന്ന് കോടതി ഉത്തരവിട്ടു.

ഒരു അവസരം കൂടി നല്‍കാമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നീറ്റ് ഫലം ഒക്ടോബര്‍ 16ന് പ്രഖ്യാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

നീറ്റ് ഫലം ഇന്ന് പ്രഖ്യാപിക്കാനായിരുന്നു നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 14ലെ പരീക്ഷ ഫലം കൂടി വന്ന ശേഷം 16ന് മാത്രമേ ഇനി റിസള്‍ട്ട് പ്രഖ്യാപിക്കൂ പരീക്ഷ മുടങ്ങിയ കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News