മുത്തച്ഛന് പിറന്നാള്‍ ആശംസിച്ച് അച്ഛനും മകളും

78-ാം വയസ്സിലും പകരക്കാരില്ലാത്ത ഊര്‍ജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ അമിതാഭ് ബച്ചന്റെ ജന്മദിനാമായിരുന്നു ഇന്നലെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രവര്‍ത്തകരും എല്ലാം ഇതിഹാസതാരത്തിന് ജന്മദിനാശംസകള്‍ നേരുകയുണ്ടായി. കൂട്ടത്തില്‍ മുത്തച്ഛന് ആശംസകള്‍ നേരുകയാണ് കൊച്ചുമകള്‍ ആരാധ്യയും.

മകന്‍ അഭിഷേകും ബച്ചന് ജന്മദിനാശംസകള്‍ നേര്‍ന്നു. അമിതാഭ് ബച്ചന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് അഭിഷേക് പങ്കുവച്ചത്.

ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത പ്രതിഭയാണ് അമിതാഭ് ബച്ചന്‍. ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടി സമര്‍പ്പിച്ച ബച്ചന്‍ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. 1969 ല്‍ ഇതുപോലൊരു ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി അമിതാഭ് ബച്ചന്‍ കരാറേര്‍പ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചന്‍ നടന്നു കയറിയത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News