സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ലേല സിദ്ധാന്തത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിനും ലേലം നടത്തുന്ന രീതിയില്‍ നൂതന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതിനുമാണ് പുരസ്‌കാരം ലഭിച്ചത്.

പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണുമാണ് പുരസ്‌കാരം പങ്കിട്ടത്. 2019ലെ പുരസ്‌കാരം ഇന്ത്യന്‍ – അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് മുഖര്‍ജി, എസ്‌തേര്‍ ഡുഫ്ലോ, മൈക്കല്‍ ക്രെമെര്‍ എന്നിവര്‍ക്കായിരുന്നു. ഒരുകോടി സ്വീഡിഷ് ക്രോണയാണ് പുരസ്‌കാര തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News