കൊവിഡ് കാലത്തെ നില മറന്ന കളികൾ!അപകടകരം

കേരളത്തിലെ കളിക്കളങ്ങളെല്ലാം വളരെ സജീവമാകുന്ന കാഴ്ച കാണുകയാണ്.മറ്റൊരവസരത്തിൽ ആണെങ്കിൽ ഇത് സന്തോഷം നൽകുന്ന കൂടിച്ചേരലും വ്യായാമവും ആണെങ്കിൽ ഈ സമയം അങ്ങനെയല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 .കിതപ്പുണ്ടാകുന്ന ,പരസ്പരം സ്പർശിക്കേണ്ടി വരുന്ന,മാസ്ക് ഇടാൻ കഴിയാത്ത സാഹചര്യം പല കളികളിലും ഉണ്ടാകുന്നു.കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ കഴിയാത്ത കൂടിച്ചേരലുകൾ അപകടകരം.

2 .മുതിർന്നവരുടെയും കുട്ടികളുടെയും കളികൾ ഒരേ പോലെ അപകടകരം.

3.കളിക്ക് ശേഷമുള്ള സൊറപറച്ചിലുകൾ അപകടകരം.

4.രോഗവ്യാപനം ഉണ്ടാകുന്നതിൽ ഒരുപാട് പേർക്ക് രോഗലക്ഷണം ഇല്ല എന്ന കാര്യം ഓർക്കുക.അറിഞ്ഞോ അറിയാതെയോ വീട്ടിലുള്ള വൃദ്ധരിലെക്കും കുഞ്ഞുങ്ങളിലേക്കും രോഗബാധ പടരാം.പ്രായമേറിയവരിലും ചെറിയ കുട്ടികളിലും മരണം കൂടുതൽ കാണപ്പെടുന്നു.വീട്ടിലേക്കു നിങ്ങൾ രോഗം എത്തിക്കുന്നത് അപകടകരം.

കളികളിൽ പാലിക്കേണ്ടത്
അകലം പാലിക്കാവുന്ന കളികൾ തിരഞ്ഞെടുക്കുക.
ഏറ്റവും കുറഞ്ഞ എണ്ണത്തിൽ കളിക്കാരുടെ എണ്ണം ചുരുക്കുക.
കളിക്ക് ശേഷം ഒരുമിച്ചുകൂടിയുള്ള സൊറപറച്ചിൽ അവസാനിപ്പിക്കുക.
ഓരോരുത്തരും ബ്രെക് ദി ചെയിൻ അംബാസിഡർമാരാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News