മന്ത്രി എ സി മൊയ്‌തീൻെറ മാനനഷ്‌ടകേസ്; അനിൽഅക്കരയ്ക്ക്‌ കോടതി സമൻസ്‌ അയച്ചു

മന്ത്രി എ സി മൊയ്‌തീൻ നൽകിയ മാനനഷ്‌ടകേസില്‍ അനിൽഅക്കരയ്ക്ക്‌ തൃശൂർ സബ്‌കോടതി സമൻസ്‌ അയച്ചു.

യുഎഇ റെഡ്‌ക്രസ്‌ൻറ്‌ ഭവനരഹിതരക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിൻെറ പേരിൽഅടിസ്‌ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിന്‌ മന്ത്രി എ സി മൊയ്‌തീൻ നൽകിയ പരാതിയിൽ ‌നവംബർ 18ന്‌ കോടതിൽ ഹാജരാവാൻ അനിൽഅക്കര എംഎൽഎക്ക്‌ തൃശൂർ സബ്‌കോടതി കോടതി സമൻസ്‌ അയച്ചു.

ഇതുമായി ബന്ധപ്പെട്ട്‌ ക്രിമിനൽ കേസിന്‌ പുറമെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌‌ തൃശൂർ സബ്‌ കോടതിയിൽ സിവിൽ കേസ്‌ നൽകിയത്‌.
ഈ വിഷയത്തിൽ മന്ത്രി നൽകിയ സ്വകാര്യ അന്യായം തൃശൂർ സിജെഎം‌ കോടതിയിൽ ഫയലിൽ സ്വീകരിച്ചു.

എംഎൽഏക്ക്‌ പുറമെ മാതൃഭൂമി ചാനൽ അവതാരിക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനൽ എഡിറ്റർ ഉണ്ണികൃഷ്ണൻ, മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എൻ രവിവർമ എന്നിവർക്കെതരായും ഇന്ത്യൻശിക്ഷാ നിയമം 500, 34 വകുപ്പ്‌ പ്രകാരം കേസെടുത്ത്‌ ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന്‌ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. കെ ബി മോഹൻദാസ്‌ മുഖാന്തിരം നൽകിയ പരാതിയിൽ മന്ത്രി എ സി മൊയ്‌തീൻ ആവശ്യപ്പെട്ടിരിക്കുന്നത്‌. ‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News