വീട്ടിലും ചെയ്യാം നല്ലൊരു ഫേഷ്യൽ

വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു നല്ല ഫേഷ്യൽ നമുക്ക് പരിചയപ്പെടാം.

ആദ്യമായി ക്ലെൻസിംഗ്
ആവശ്യമുള്ളത്
തേങ്ങാപാൽ,മഞ്ഞൾ,മുട്ടയുടെ വെള്ള
.3 ടേബിൾസ്പൂണ് തേങ്ങാപാൽ മുഖത്ത് നന്നായി എല്ലാ ഭാഗത്തും തേയ്ക്കുക.
.മൂന്നു മിനിറ്റോളം തേങ്ങാപാൽ മുഖത്ത് മസാജ് ചെയ്യുക.
.അതിനു ശേഷം ബാക്കി വന്ന തേങ്ങാപാലിലേക്ക് ഒരു സ്പൂൺ മഞ്ഞളും മുട്ടയുടെ വെള്ളയും ചേർത്ത് മിക്സ് ഉണ്ടാക്കുക.ഈ മിക്സ് മുഖത്ത് തേച്ചു പിടിപ്പിക്കുക.മുഖം നന്നായി കഴുകുക.ചർമം നല്ല മിനുസമുള്ളതും മാർദ്ദവമുള്ളതുമായി അനുഭവപ്പെടും.

രണ്ടാമതായി സ്‌ക്രബ് :
ആവശ്യമുള്ളത്
തരിയുള്ള കോഫി പൌഡർ ,പഞ്ചസാര ,തേങ്ങാ പാൽ
ഇവ മൂന്നും ചേർത്തുണ്ടാക്കുന്ന മിക്സിനെ മുഖത്ത് നന്നായി പുരട്ടുക.മൂന്നു മിനിട്ടുകൾക്ക് ശേഷം ആവി കൊള്ളുക. ഒരിക്കൽ കൂടി രണ്ടു മിനിറ്റ് മുഖം മസാജ് ചെയ്യുക .അതിനുശേഷം കഴുകാം

അടുത്തതായി മസാജ്
അലോവേര ജെൽ അല്ലെങ്കിൽ അലോവേര പൾപ് അതിലേക്കു വൈറ്റമിൻ ഇ ചേർക്കുക .ഈ മിക്സ് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക താഴെ നിന്നും മുകളിലേക്ക് വേണം മസാജ് ചെയ്യാൻ. താഴേക്ക് മസാജ് ചെയ്യരുത് .ചർമം തൂങ്ങാൻ കാരണമാകും .

ഇനി ഫെയ്‌സ് പായ്ക് ഇടാം
.എണ്ണമയമുള്ള ചര്മമാണെങ്കിൽ മുൾട്ടാണി മിട്ടി,പപ്പായ, അരിപ്പൊടി, തക്കാളി ജ്യൂസ്
ഈ മിക്സ് ഇരുപതു മിനുട്ട് മുഖത്ത് അപ്ലൈ ചെയ്യുക.

.വരണ്ട ചര്മമാണെങ്കിൽ കിവി ,പപ്പായ ബട്ടർഫ്രൂട് എന്നിവ ചേർത്ത പാക്ക് ഉപയോഗിക്കാം.

.സാധാരണ ചർമത്തിന് വാഴപ്പഴം ,പപ്പായ ,ഓറഞ്ച്,തക്കാളി എന്നിവ ചേർത്തുള്ള പായ് ക്ക് ഇടാം

SAPNA M
CHEMPARATHY AYURVEDIC WELLNESS AND BEAUTY SPA SALON

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News