‘ഏത് ഉള്‍ഗ്രാമത്തിലെ സ്‌കൂളും പട്ടണത്തിലെ വിദ്യാലയവുമായി കിടപിടിക്കും’: സര്‍ദേശായിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്ന നഗര-ഗ്രാമ വ്യത്യാസം അത്രത്തോളം പ്രകടമല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും ഇവിടെ ഏത് നഗരത്തിലുള്ള പൊതുവിദ്യാലയത്തോടും എല്ലാ അര്‍ഥത്തിലും കിടപിടിക്കാവുന്ന പൊതുവിദ്യാലയം തന്നെയാണ് ഏത് ഗ്രാമത്തിലുമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എത്ര ദൂരത്തുള്ള ഉള്‍ഗ്രാമമായാലും, അവിടെയുള്ള വിദ്യാലയവും വലിയ പട്ടണത്തിലുള്ള സ്‌കൂളും ആര്‍ജിച്ച നേട്ടത്തില്‍ വലിയ വ്യത്യാസമില്ല. കോവിഡ് കാലം കഴിഞ്ഞാല്‍ അങ്ങ് കേരളത്തില്‍ വരികയും ഗ്രാമത്തിലെ സ്‌കൂളുകളും; വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും നേരിട്ട് കണ്ട് വിലയിരുത്തണമെന്നും ഇതൊരു ക്ഷണമായി സ്വീകരിച്ച് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ആയതോടെ ഗ്രാമ -നഗര വിദ്യാഭ്യാസം തമ്മിലുള്ള വ്യത്യാസത്തിന് മാറ്റമുണ്ടാകമോ എന്ന രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here