സാരിയും വാച്ചുമാണ് ഏറ്റവും ഭ്രമം .മുന്നോറോളം വാച്ചുകൾ ഉണ്ടെന്നും ,ഇപ്പോൾ വാച്ചിനോടുള്ള കമ്പം കുറച്ചു വെച്ചിരിക്കുകയാണെന്നും ഖുശ്‌ബു

ഖുശ്‌ബു കൊണ്ഗ്രെസ്സ് വിട്ട് ബിജെപി യിലേക്ക് ചേക്കേറിയ ഈ സമയത്ത് വൈറൽ  ആകുന്നത് ഖുശ്‌ബു രസകരമായി സംസാരിച്ച ജെ ബി ജങ്ഷൻ വീഡിയോ ആണ് :
അഭിനയത്തോടൊപ്പമുള്ള ഖുശ്ബുവിന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങളെ കുറിച്ച് പറഞ്ഞ എപ്പിസോഡ് വളരെ കൗതുകകരമായിരുന്നു.സ്വന്തം കൈയിൽ മക്കളുടെയും ഭർത്താവിന്റെയും പേര് ടാറ്റൂ ചെയ്തിരിക്കുന്ന ഖുശ്‌ബു വളരെ താല്പര്യത്തോടെയാണ് ടാറ്റൂ ഇഷ്ട്ടത്തെക്കുറിച്ചു വിശദീകരിച്ചത് .ഖുശ്‌ബു ഇഡ്‌ഡലി എന്ന പേരിൽ ഒരു ഇഡ്ഡലി തമിഴ് നാട്ടിൽ പ്രസിദ്ധമാണല്ലോ എന്ന ജോണ് ബ്രിട്ടാസിന്റെ ചോദ്യത്തിന്,അത് കഴിക്കാൻ പറ്റാത്തതിന്റെ ദുഖവും ഖുശ്‌ബു പങ്കു വെക്കുന്നുണ്ട് .എല്ലാ സെലിബ്രിറ്റികൾക്കും സ്വന്തമായി ഡിസൈനറും,മെയ്ക് അപ്പ് ആർട്ടിസ്റ്റുമൊക്കെയുള്ളപ്പോൾ ,സാധാരണ സ്ത്രീകൾ ചെയ്യുന്നപോലെ കടയിൽ പോയാണ് സാരി വാങ്ങുന്ന കഥ ഖുശ്‌ബു പറയുന്നുണ്ട്. സാരിയും വാച്ചുമാണ് ഏറ്റവും ഭ്രമം .മുന്നോറോളം വാച്ചുകൾ ഉണ്ടെന്നും ,ഇപ്പോൾ വാച്ചിനോടുള്ള കമ്പം കുറച്ചു വെച്ചിരിക്കുകയാണെന്നും ഖുശ്‌ബു പറഞ്ഞു .ഏറ്റവും വലിയ ചെലവ് വരുന്നത് സാരിക്കാണ് എന്നാണ് ഖുശ്‌ബു പറയുന്നത് .വീട്ടിൽ സാരി വെക്കാനിടം ഇല്ലാതെ കുറെയധികം സാരികൾ ഇല്ലാതെ കുറെയധികം സാരികൾ ഓഫീസിലേക്കും ബന്ധുവീടുകളിലേക്കുമൊക്കെ കൊടുത്തയച്ചു .വീട് നിറയെ സാരികൾ ആണ്.വഴക്കു കേൾക്കാതിരിക്കാൻ അമ്മയറിയാതെ ഒളിച്ചാണ് സാരി വീട്ടിലെത്തിക്കാര് .ഓരോ പുതിയ സാരി കാണുമ്പോഴും സുന്ദർ ഈ പുതിയ സാരി എങ്ങനെ വീട്ടിലെത്തി എന്ന് ചോദിക്കാറുണ്ടെന്നും ഖുശ്‌ബു പറയുന്നു .

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. നടി ,നിർമാതാവ് എന്നതിനൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ സജീവമാണ് ഖുശ്‌ബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News