കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ..

തമിഴ് സിനിമാവഴികളിലൂടെ സഞ്ചരിച്ച് രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു ഇനി ബിജെപിക്കൊപ്പം. ഡിഎംകെയിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ തിരിച്ചറിഞ്ഞശേഷമാണ് ഖുശ്ബു ബിജെപിയിലെത്തുന്നത്. തമിഴ്‌നാട്ടിലുള്ള ജനപിന്തുണയാണ് ഖുശ്ബുവിന്റെ ബിജെപി പ്രവേശം എളുപ്പമാക്കിയതും.

ഡിഎംകെയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും അര്‍ഹിച്ച പരിഗണനയോ പദവിയോ ലഭിച്ചില്ലെന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടാകണം ഖുശ്ബുവിന്റെ ബിജെപി പ്രവേശം. അന്ധേരിയില്‍നിന്ന് തുടങ്ങിയ ഖുശ്ബുവിന്റെ വളര്‍ച്ച യുടെ വഴികള്‍ ചെന്നൈയും അക്ബര്‍ റോഡും കടന്നാണ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് മാര്‍ഗിലെത്തി നില്‍ക്കുന്നത്.

ബിജെപിയെ നിശിതമായി വിമര്‍ശിച്ച ഖുശ്ബു ഒടുവില്‍ അതേ പാളയത്തിലെത്തിയതും തമിഴകം എങ്ങനെ വിലയിരുത്തുമെന്ന് കണ്ട് തന്നെ അറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News