സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ വേണ്ട :ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കാണാനാകുന്ന ആളാണ് താനെന്നു പാർവതി

പല കാലങ്ങളിലായി വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയാണ് പാർവതി തിരുവോത്ത് .പാർവതിയുടെ പല അഭിമുഖങ്ങളും ശ്രദ്ധേയവുമാണ് .ടേക്ക് ഓഫ് റിലീസ് ആയ സമയത്തെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് .കൈരളി ടീ വിയുടെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ ചാക്കോച്ചനും ,മഹേഷ് നാരായണനുമൊപ്പമാണ് പാർവതി പങ്കെടുത്തത്. ഏറ്റവും സന്തോഷം തോന്നുന്നതെപ്പോൾ എന്ന ചോദ്യത്തിന് സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട എന്നായിരുന്നു പാർവതിയുടെ മറുപടി.

ഒരു തരി മണലിലും വലിയ ലോകം കാണാൻ കഴിയുന്ന ,ഏതു കാട്ടുപൂവിലും സ്വർഗം കാണാൻ കഴിയുന്ന അനന്തതയെ കൈപ്പിടിയിൽ ഒതുക്കുന്ന ആളാണ് താനെന്നു പാർവതി ഇതേ ഇന്റർവ്യൂവിൽ പറയുന്നുണ്ട്.ജിവിതത്തിൽ ഏറ്റവും ഭയക്കുന്നത് എന്തിനെ എന്ന ചോദ്യത്തിന് സത്യസന്ധമായി ജീവിക്കാൻ കഴിയാതെ വന്നാൽ അതാവും ഏറ്റവും വലിയ ഭയം എന്നും പാർവതി.എന്നും സത്യസന്ധമായി സംസാരിക്കുന്ന നടിയായിട്ടാണ് എല്ലാവരും പാർവതിയെ കണ്ടിട്ടുള്ളത്.

തന്നെ മറ്റുള്ളവർ ബുദ്ധിജീവിയൊന്നും അഹങ്കാരിയെന്നും വിളിക്കാറുണ്ട് .അതെന്താണ് മനസിലാകുന്നില്ല എന്നും പാർവതി പറയുന്നുണ്ട് . ഇഷ്ട്ടപ്പെട്ട ചിത്രരചനയെ പറ്റിയും പാട്ടിനെപ്പറ്റിയുമൊക്കെ പറയുന്നുണ്ടു ഈ വിഡിയോയിൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News