പി ടി തോമസിന്റെ മധ്യസ്ഥയില്‍ നടന്ന ഭൂമിത്തട്ടിപ്പിന് ഇരയായ കുടുംബത്തിന് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന് സിപിഐഎം

കൊച്ചി: ഇടപ്പളളി അഞ്ചുമനയില്‍ പി ടി തോമസിന്റെ മധ്യസ്ഥയില്‍ നടന്ന ഭൂമിത്തട്ടിപ്പിന് ഇരയായ കുടുംബത്തിന് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. സ്ഥലയുടമയായ രാജീവിന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി എല്ലാ നിയമസഹായങ്ങളും നല്‍കുമെന്ന് അറിയിച്ചു.

ഇടപ്പളളി അഞ്ചുമനയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ഭൂമിയിടപാടില്‍ വഞ്ചിക്കപ്പെട്ട രാജീവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കിയത്. രാജീവിനെ ഭീഷണിപ്പെടുത്തി സ്ഥലം കൈക്കലാക്കാമെന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെ മോഹം നടപ്പാകാന്‍ പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജീവിന്റെ കുടുംബത്തിന് എല്ലാ വിധ നിയമസഹായവും ഉറപ്പുനല്‍കി.

രാജീവിന്റെ പക്കലുളള ഭൂമിയുടെ കാര്യത്തിലും വലിയ തട്ടിപ്പ് നടത്തി. 10 സെന്റ് ഭൂമിയില്‍ നിന്നും ആറ് സെന്റ് കൈക്കലാക്കിയ ശേഷമായിരുന്നു ബാക്കി നാല് സെന്റും കൈവശപ്പെടുത്താനുളള ശ്രമം.

കളളപ്പണം ഇടപാടിന് കൂട്ടുനിന്ന പി ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചി നഗരസഭാ ഡിവിഷനുകളിലും തൃക്കാക്കര മണ്ഡലത്തിലും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഇടതുപക്ഷ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News