വീട്ടില്‍ എന്നെ കാത്തിരുന്ന സ്‌നേഹം; ടൊവിനോ തോമസ്

കൊച്ചി: നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും നടന്‍ ടൊവിനോ തോമസ്.

ടൊവിനോയുടെ വാക്കുകള്‍:

വീട്ടിലെത്തി.
നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണു നിര്‍ദ്ദേശം.

ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി , നിറയെ സ്‌നേഹം ??
ഹൃദയത്തോട് എത്രയധികം ചേര്‍ത്ത് വച്ചാണു നിങ്ങള്‍ ഒരോരുത്തരും എന്നെ സ്‌നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം.

ആ സ്‌നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.
മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..
നിങ്ങളുടെ സ്വന്തം ടൊവീനോ.

A big HELLO from home!

I got discharged and is fine at home now. Thanks and love for all your wishes and concern in…

Posted by Tovino Thomas on Monday, 12 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News