കേരളത്തെ മാതൃകയാക്കുമെന്ന് നിയുക്ത കര്‍ണാടക ആരോഗ്യമന്ത്രി; മരണനിരക്ക് കുറച്ചുകൊണ്ടുവരിക ലക്ഷ്യം

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ.

മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകറിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ശ്രീരാമലുവിന് സാമൂഹ്യക്ഷേമവകുപ്പ് നല്‍കി. തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനസംഘടനയിലാണ് ആരോഗ്യവകുപ്പ് മന്ത്രിയെ മാറ്റിയത്.

ആരോഗ്യമേഖലയില്‍ കേരളത്തെ മാതൃകയാക്കാനാണ് ശ്രമമെന്ന് നിയുക്ത ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. അതിനാണ് പ്രഥമ പരിഗണന.

കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News