ഷണ്‍മുഖത്തെ ഭാഗ്യദേവത തേടിയെത്തി; കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം സൈക്കിള്‍ റിപ്പയറിങ് കടയിലെ ജീവനക്കാരന്

കോതമംഗലം: പത്ത് വര്‍ഷം മുന്‍പ് ജന്മനാടായ തമിഴ്‌നാട് വിട്ട് കേരളത്തിലെത്തിയ ഷണ്‍മുഖത്തെ ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചു.

കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ KD 508706 എന്ന ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഷണ്‍മുഖത്തെ തേടിയെത്തിയത്. തങ്കളത്തെ ബബ്ല സൈക്കിള്‍ ഷോപ്പിലെ റിപ്പയറിങ് ജീവനക്കാരനാണ് ഷണ്‍മുഖം.

നിത്യേന മുടങ്ങാതെ ഒരു ലോട്ടറി എടുക്കുന്നത് വര്‍ഷങ്ങളായി ഷണ്‍മുഖത്തിന്റെ ശീലമാണ്. ശനിയാഴ്ച ഉച്ചക്ക് നടന്ന നറുക്കെടുപ്പിന് 10 മിനിറ്റ് മുന്‍പാണ് തങ്കളം സ്വദേശിയും ലോട്ടറി ചില്ലറ വില്‍പനക്കാരനുമായ ജോസഫ് ഷണ്‍മുഖത്തെ സമ്മാനര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിക്കുന്നത്.

അവസാനം ആറ് വരുന്ന നമ്പറിലുള്ള ലോട്ടറി മാത്രമാണ് ഷണ്‍മുഖം എടുക്കാറുള്ളു. ആറ് എന്ന സംഖ്യ തന്റെ ഭാഗ്യസംഖ്യയാണെന്നാണ് ഷണ്‍മുഖത്തിന്റെ വിശ്വാസം. മുന്‍പും അവസാന നമ്പര്‍ ആറ് ആയിട്ടുള്ള ലോട്ടറികളില്‍ ഷണ്‍മുഖത്തിനു സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോതമംഗലത്തെ കൃഷ്ണ ലോട്ടറി ഏജന്‍സിയിലെയാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ്. ലോട്ടറി അടിച്ചെങ്കിലും ഇപ്പോള്‍ ചെയ്യുന്ന തൊഴില്‍ തുടരാനാണ് ഷണ്‍മുഖത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News