യുവാവിനെയും യുവതിയെയും വിഷം കൊടുത്തു കൊന്ന ശേഷം മൃതദേഹങ്ങള്‍ കത്തിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ 21 വയസുകാരനെയും ബന്ധുവായ യുവതിയെയും വിഷം കൊടുത്തു കൊന്ന ശേഷം മൃതദേഹങ്ങള്‍ കത്തിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. അമ്മാവന്‍ രാമു, യുവതിയുടെ സഹോദരന്‍ ചരണ്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം ശ്രീഹരിയും ഐശ്വര്യയും ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇരുവരെയും കാണാതായതായി പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ദുര്‍ഗ് പൊലീസ് ഇരുവരെയും ചെന്നൈയില്‍ നിന്ന് കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം കുടുംബത്തിന് കൈമാറുകയും ചെയ്തു.

ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ് സംഘം അവരുടെ വീടുകളില്‍ സംശയാസ്പദമായ ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരെയും വിഷം കൊടുത്തു കൊന്നതായി രണ്ടു പ്രതികളും സമ്മതിച്ചു. ശേഷം ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് മൃതദേഹങ്ങള്‍ കത്തിച്ചതായും പ്രതികള്‍ പറഞ്ഞു.

ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. കേസ് റജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഭിലായ് നഗറിലെ സിറ്റി പൊലീസ് സൂപ്രണ്ട് (സിഎസ്പി) അജിത് യാദവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News