സിനിമയില്‍ മരിച്ചത് ദിലീപാണെന്നും ജീവിച്ചിരിക്കുന്നത് ഭാവനയാണെന്നും ഇടവേള ബാബു മറന്നു പോയതാണോ? സോഷ്യല്‍മീഡിയ ചോദിക്കുന്നു

താരസംഘടനയായ എഎംഎംഎ നിര്‍മിക്കുന്ന ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗത്തില്‍ നടി ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി. മരിച്ച് പോയവര്‍ എങ്ങനെയുണ്ടാകാനാണ് എന്നായിരുന്നു ഇബാബു പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ സിനിമയില്‍ ഭാവന മരിച്ച് പോയതായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഇടവേള ബാബു രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഭാവന മരിച്ചിട്ടില്ലല്ലോ? കോമയിലല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

വിഷയത്തില്‍ ഷൈനി ജോണ്‍ എന്ന യുവതി എഴുതിയ കുറിപ്പ്:

ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിച്ചത് പോലെ അര്‍ഹതയില്ലാത്ത സ്ഥാനത്തെത്തിയ ആ വെറും എക്‌സ്ട്രാ നടന്‍ പറഞ്ഞു മരിച്ചവരെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് .. അത് ആ നടി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണെന്ന് ന്യായീകരിച്ചാല്‍ തന്നെ എങ്ങനെ ശരിയാകും?

AM.M.A നിര്‍മിക്കുന്നത് 20-20 യുടെ രണ്ടാം ഭാഗമാണെങ്കില്‍ പ്രധാന വേഷം ചെയ്ത നടിയുടെ കഥാപാത്രത്തെ വെറും മരിച്ചവളായി വെറുതെ അങ്ങ് തള്ളിക്കളയാന്‍ സാധിക്കുമോ.സിനിമയില്‍ മരിച്ചത് ദിലീപാണെന്നും ജീവിച്ചിരിക്കുന്നത് ഭാവനയാണെന്നും ഇടവേള ബാബു മറന്നു പോയതാണോ. അതോ ഇനി നായികയാണ് മരിച്ചതെന്നിരിക്കട്ടെ…..

കാമുകനായി അഭിനയിച്ച ദിലീപ് ദാരുണമായി മരണപ്പെട്ട തന്റെ കാമുകിയെ ഒരിക്കലും ഓര്‍ക്കുകയില്ലേ..
ജയറാം, മറ്റ് അഭിനേതാക്കള്‍ നടിയെ കുറിച്ച് എവിടെ വെച്ചെങ്കിലും സംസാരിക്കില്ലേ.. ഇനി അഭിനയിച്ചില്ലെങ്കിലും പഴയ സിനിമയിലെ ഒരു സീന്‍ എങ്കിലും ഉപയോഗിക്കേണ്ടതാണ്.

പുണ്യാളന്‍ അഗര്‍ബത്തിസ് സെക്കന്റ് പാര്‍ട്ടില്‍ മരണപ്പെട്ട തന്റെ ഭാര്യയെ മൊബൈല്‍ സ്‌ക്രീനില്‍ എങ്കിലും
ജോയേട്ടന്‍ കാണുന്നുണ്ട്.. അങ്ങനെ ഒരു ഫോട്ടോ എങ്കിലും, എന്തിന് ആ പേരെങ്കിലും പരാമര്‍ശിക്കാതെ എന്ത് രണ്ടാം ഭാഗം !
ആ നടി പല കാരണങ്ങള്‍ കൊണ്ട് ഇവരുടെ ഉള്ളില്‍ മരിക്കുകയോ കൊല്ലപ്പെടുകയോ മരിക്കണമെന്ന് ആശിക്കപ്പെടുകയോ ഒക്കെ ചെയ്തിരിക്കാം. ആ നടി ആര്‍ജവത്തോടെ ജീവിച്ചിരിക്കുന്നതിനോടുള്ള അസഹിഷ്ണുതയാവാം എക്‌സ്ട്രാ നടന്റെ ഉപബോധമനസില്‍ നിന്നും പുറത്ത് ചാടിയത്.

എന്തായാലും ചെവിക്കല്ലിന് ഒരടി പോലെ രാജിക്കത്ത് എഴുതി മുന്നിലേക്കിട്ടു കൊടുത്ത് ഇറങ്ങിപ്പോന്ന ഈ ചുണക്കുട്ടിയുടെ ധൈര്യമൊന്നും ഇടയ്ക്ക് നട്ടെല്ല് ചുരുങ്ങിപ്പോയ ഒരു ലേഡി സൂപ്പര്‍ സ്റ്റാറിനും ഇല്ല.
വീണ്ടും നിലപാടില്‍ ഉറച്ച് …പാര്‍വതി പൊളി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News