ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; സര്‍ക്കാര്‍ വാദം ശരിവച്ച് കോടതി

കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. രണ്ടു മാസത്തേക്കാണ് സിബിഐ അന്വേഷണം സ്റ്റേ ചെയ്തത്. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ലൈഫ് മിഷന്‍ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി കണക്കിലെടുത്തു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.

ഭൂമി കൈമാറിയതല്ലാതെ നടത്തിപ്പില്‍ പങ്കില്ലന്നും ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അതേസമയം, സന്തോഷ് ഈപ്പനെതിരായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് വേണ്ടി യൂണിടാക് നിര്‍മ്മിക്കുന്ന പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന് അനില്‍ അക്കര നല്‍കിയ പരാതിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നത്. ലൈഫ് പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചുവെന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News