രാജ്യത്തെ കോവിഡ് ബാധിതര്‍ 72 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 55,342 പേര്‍ക്ക് രോഗം; 706 മരണങ്ങള്‍

രാജ്യത്തെ കോവിഡ് ബാധിതര്‍ 72 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ 706 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ഇടവേളക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് ഉണ്ടായത്. അതെ സമയം പ്രതിദിന കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് വലിയ ആശ്വാസം നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 55,342 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 71,75,881 ലേക്ക് ഉയര്‍ന്നു. 8,38,729 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്.
രാജ്യത്തെ ആകെ കോവിഡ് മുക്തര്‍ 62 ലക്ഷം കടന്ന് 62,27,296 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 77,760 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രോഗമുക്തി നേടുന്നവരുടെ നിരക്ക് വര്‍ധിക്കുന്നത് ഈ ഘട്ടത്തില്‍ ആശ്വാസം നല്‍കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗ ബാധിച്ചവരുടെ ഇരട്ടി ആളുകള്‍ രോഗ മുക്തി നേടി. 7089 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 15,656 പേര്‍ രോഗമുക്തി നേടി. കര്‍ണാടക 7,606 , തമിഴ്‌നാട് 4879 എന്നിങ്ങനെയാണ് പ്രതിദിന കേസുകള്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ 706 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,09,856 ലേക്ക് ഉയര്‍ന്നു.1.53 ശതമാനമാണ് കോവിഡ് മരണ നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News