സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, നടി: കനി കുസൃതി, വാസന്തി മികച്ച സിനിമ, സംവിധായകന്‍: ലിജോ ജോസ്, ഫഹദ് ഫാസില്‍ സ്വഭാവ നടന്‍, സ്വഭാവ നടി: സ്വാസിക

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്നാണ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച നടന്‍. മികച്ച നടി കനി കുസൃതി (ബിരിയാണി). മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്) നേടി. മനോജ് കാന സംധിധാനം ചെയ്തി കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം.

സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്സ്), സ്വഭാവ നടി: സ്വാസിക, ബാലതാരം (ആണ്‍): ബാസുദേവ്, ബാലതാരം (പെണ്‍): കാതറിന്‍, മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍), മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം,
ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌ക്). ഗായകന്‍: നജിം അര്‍ഷാദ്, ഗായിക: മധുശ്രീ, മികച്ച തിരക്കഥാകൃത്ത്: – റഹ്മാന്‍ ബ്രദേഴ്സ്, മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി, കുട്ടികളുടെ ചിത്രം: നാനി, മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍). പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം. കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്. പ്രതാപ് വി നായരാണ് മികച്ച ഛായാഗ്രാഹകന്‍. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മാതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി. നടന്‍ വിനീത് കൃഷ്ണന്‍ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.

മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

119 സിനിമകളാണ് അവാര്‍ഡിന്റെ പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ അഞ്ചെണ്ണം കുട്ടികള്‍ക്കായുള്ള ചിത്രങ്ങളാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ്. ഇത് ചലച്ചിത്രമേഖലയ്ക്ക് വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്നാണ് മന്ത്രി പറഞ്ഞു. 71 സിനിമകളാണ് നവാഗത സംവിധിയാകരുടേതായി പുരസ്‌കാരത്തിന്റെ പരിഗണനയ്ക്കായി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News