മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി.മൂത്തോൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിയും ഹെലൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്നാ ബെന്നും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്.മോഹൻലാലിന്‍റെ കുഞ്ഞാലി മരക്കാര്‍ (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം), മമ്മൂട്ടിയുടെ മണിസാർ (ഉണ്ട) നിവിൻ പോളിയുടെ അക്ബർ (മൂത്തോൻ ), സുരാജ് വെഞ്ഞാറമൂട് ഭാസ്കര പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി ), സൗബിൻ ഷാഹിറിന്‍റെ സജി (കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി), ആസിഫ് അലിയുടെ സ്ലീവാച്ചൻ (കെട്ട്യോളാണ് എന്‍റെ മാലാഖ ) ഇവര്‍ തമ്മിലായിരുന്നു മികച്ച നടന്മാര്‍ക്കായുള്ള പ്രത്യേക മത്സരം നടന്നത്.
ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്.മികച്ച നടിയാകാനും ശക്തമായ മത്സരം നടന്നിരുന്നു. കനി കുസൃതി(ബിരിയാണി), പാർവതി തിരുവോത്ത്(ഉയരെ), മഞ്ജു വാര്യർ(പ്രതി പൂവൻകോഴി), രജിഷ വിജയൻ(ഫൈനൽസ്, സ്റ്റാൻഡപ്പ്), നിത്യ മേനോൻ(കോളാമ്പി), അന്ന ബെൻ(ഹെലൻ, കുമ്പളങ്ങി നൈറ്റ്സ്) തുടങ്ങിയവര്‍ മികച്ച നടിയാകാൻ ഏറ്റുമുട്ടി.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

Get real time update about this post categories directly on your device, subscribe now.