കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി പ്രതിപക്ഷം

ലൈഫ് മിഷനെതിരെയോ യുവി ജോസിനേതിരെയോ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി രാഷ്ട്രീയമായി യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയേയും മന്ത്രി എസി മൊയ്തീനും എതിരെ ഉയര്‍ത്തി കൊണ്ട് വന്ന ആക്ഷേപങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് വന്നതോടെ പ്രതിപക്ഷ ക്യാമ്പ് ആക്ഷരാര്‍ത്ഥത്തില്‍ മ്ളാനത്തിലാണ് . എഫ്ഐആര്‍ റദ്ദാക്കിയിട്ടില്ലെന്നും സന്തോഷ് ഇൗപ്പനെതിരായി അന്വേഷണം തടഞ്ഞിട്ടില്ലെന്നുമാണ് ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്ന വാദങ്ങള്‍.

സര്‍ക്കാരിനെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തികൊണ്ട് വരിക,ആരോപണത്തിന്‍റെ ഘട്ടത്തില്‍ തന്നെ അതെല്ലാം കോടതിയില്‍ പൊളിഞ്ഞ് പോകുക. യുഡിഎഫിന് സംബന്ധിച്ചടുത്തോളും ക‍ഴിഞ്ഞ നാലര വര്‍ഷത്തെ അനുഭവം ഇതാണ് .സ്പിങ്കളര്‍ കരാര്‍ റദ്ദാക്കണമെന്നും, ഇതിന്‍റെ ചിലവ് മുഖ്യമന്ത്രിയില്‍ നിന്ന് ഇടാക്കണമെന്നും പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവിന് കനത്ത തിരിച്ചടിയുണ്ടായത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്.

കരാര്‍ റദ്ദാക്കിയില്ല എന്ന് മാത്രമല്ല, പ്രതിപക്ഷ നേതാവിന്‍റെ ഒരാവശ്യവും കോടതി അംഗീകരിച്ചില്ല. ആറ് മാസത്തെ കരാര്‍ അവസാനിച്ചതോടെ സ്പിങ്കളര്‍ ഇടപാട് അവസാനിക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ പുതുക്കാത്തത് തന്‍റെ വിജയം എന്നാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പറയുന്ന പരിഹാസകരമായ ന്യായം. അതിനും ഏതാനും നാളുകള്‍ക്ക് പ്രചണ്ടമായി ഉയര്‍ത്തി കൊണ്ട് വന്ന ആക്ഷേപമായിരുന്നു കെടി ജലീലിന്‍റെ മാര്‍ക്ക് ദാന വിവാദം.

എന്നാല്‍ ഹര്‍ജിക്കാരനായ പികെ ഫിറോസിനെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും രാഷ്ടീയ ബലാബലത്തിനുളള വേദിയായി കോടതിയെ ഉപയോഗിക്കരുതെന്ന താക്കീതും നല്‍കി. ഇതേ കാര്യം ഉന്നയിച്ച് ഗവര്‍ണറേയും , തിരുവനന്തപുരം വിജിലന്‍സ് കോടതിയേയും സമീപിച്ച ചെന്നിത്തലക്ക് നാണം കെട്ട് മടങ്ങാനായിരുന്നു വിധി. തോട്ടണ്ടി ഇറക്കുമതി കേസില്‍ മന്ത്രി മേ‍ഴ്സികുട്ടിയമ്മക്കെതിരായ ഹര്‍ജിക്കും സമാന അവസ്ഥയാണ് ഉണ്ടായത്.

ബ്രൂവറികള്‍ അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയെ സമീപ്പിച്ച പ്രതിപക്ഷ നേതാവിനെ കോടതി പരിഹസിച്ചാണ് വിട്ടത്. പമ്പയിലെ മണല്‍വാരല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതിയില്‍ നിന്ന് അനുകൂലവിധി സംബാദിച്ചെങ്കിലും അത് ഹൈക്കോടതി തടഞ്ഞു.കെകെ ഷൈലജക്കെതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയ സംഭവവും ചെന്നിത്തലക്ക് ഏറ്റതിരിച്ചടിയായിരുന്നു.

അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ ലൈഫ് പദ്ധതിയിലെ ഹൈക്കോടതി വിധിയും.ആരോപണങ്ങള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ലോകറെക്കോര്‍ഡ് ഇട്ടെങ്കിലും ഉയര്‍ത്തിയ ഒരാപണത്ത്ിന് പോലും നിയമസംഗത്യം ഇല്ലാത്തതും, കോടതികള്‍ ഹര്‍ജികള്‍ തുടര്‍ച്ചായി വലിച്ചെറിയുന്നതും പ്രതിപക്ഷനേതാവിന്‍റെ നിലനിള്‍പ്പിനെ ചോദ്യം ചെയ്യുന്നുണ്ട്.

എഫ്ഐആര്‍ റദ്ദാക്കിയില്ലെന്നാണ് ഇപ്പോള്‍ പ്രതിപക്ഷം പറയുന്നത്. എഫ്സിആര്‍ഐ വകുപ്പ് നിലനിള്‍ക്കില്ലെന്ന് കോടതി അസനിധ്യമായി വ്യക്തമാക്കിയതോടെ എഫ്ഐആറിന് ഇനി നിലനിള്‍പ്പില്ലെന്ന് പ്രഥമിക നിയമധാരണയുളള ഏതൊരാള്‍ക്കും മനസിലാകാവുന്നതേ ഉളളു. എഫ്ഐആര്‍ റദ്ദാക്കാനുളള വാദം ഇനി നടക്കുന്നത് വരെയേ കോണ്‍ഗ്രസിന്‍റെ ഈ വാദത്തിനും നിലനിള്‍പ്പുളളു.

രണ്ട് മാസത്തനുളളില്‍ അന്തിമവിധി വരുമ്പോള്‍ എഫ്ഐആര്‍ തന്നെ റദ്ദാക്കപെടുകയും ചെയ്യും. ചുരുക്കത്തില്‍ 140 കുടുംബങ്ങളുടെ കയറി കിടക്കനുളള കൂരയെ സങ്കീര്‍ണമായ നിയമ വ്യവഹാരത്തിലേക്ക് വലിച്ചി‍ഴച്ചു എന്ന പാപം അനില്‍ അക്കരെ ചെയ്തു എന്ന പ‍ഴി നിലനിള്‍ക്കുകയും ചെയ്യുന്നു.

കേവലം 43 വോട്ടിന് മാത്രം ജയിച്ച അനില്‍ അക്കരയുടെ ബെല്‍റ്റ് ബോംബ് പോരാട്ടം ലക്ഷ്യം കണ്ടതും ഇല്ല, സ്വയം പൊട്ടിചിതറുകയും ചെയ്തു. ഈ ബോട്ടില്‍ നെക്ക് സിറ്റുവേഷനെ എങ്ങനെ മറികടക്കും എന്ന ആശങ്കയും ,കോടതി വിധിയിലെ നിരാശയും കോണ്‍ഗ്രസ് ക്യാമ്പില്‍ വ്യക്തമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News