വീട്ടിലുണ്ടാക്കാം രുചികരമായ ചില്ലി പനീർ ഉണ്ടാക്കാം

ആവശ്യമുള്ളത്
1)പനീർ
2)കോൺ ഫ്ളർ
3)ഉപ്പ്
4)കുരുമുളക് പൊടി
5)വെള്ളം
6)ഓയിൽ
7)വെളുത്തുള്ളി ഇഞ്ചി അരച്ചത്
8)പച്ചമുളക്
9)സ്പ്രിംഗ് ഓണിയൻ
10)ഉള്ളി
11)ക്യാപ്‌സികം
12)മുളക് പൊടി
13)സോയ സോസ്
14)ചില്ലി സോസ്
15)ടൊമാറ്റോ സോസ്
16)മല്ലി ഇല
17)വിനാഗിരി

തയ്യാറാക്കുന്ന വിധം

ചില്ലി പനീർ ഉണ്ടാക്കുന്നതിനു മുൻപേ പനീർ അര മണിക്കൂർ ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിൽ ഇട്ടു വെക്കുക.കഴുകി വെച്ച പനീറിലേക്ക് 2 സ്പൂൺ കോൺ ഫ്ളർ, ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക.വേറെ ഒരു പത്രത്തിൽ ഒരു സ്പൂൺ കോൺ ഫ്ലവർറിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് യോജിപ്പിച്ചുവെക്കുക.അടുത്തതായി ഒരു പാൻ അടുപ്പത്തു വെക്കുക അത് ചൂടാകുബോൾ അതിലേക്ക് പനീർ വറക്കുന്നതിന് ആവശ്യമായ ഓയിൽ ചേർക്കുക.ഓയിൽ ചുടായതിനു ശേഷം അതിലേക്ക് പനീർ അല്പം അല്പമായി ഇടുക.അത് നന്നായി വറത്തെടുക്കുക. ഗോൾഡൻ ബ്രൗൺ കളറാക്കുബോൾ അത് വേറെ ഒരു
പാത്രത്തിലേക്ക് മാറ്റുക.ഇനി വേറെ ഒരു പാത്രത്തിൽ പനീർ ഗ്രേവി ഉണ്ടാകുവാൻ ആവശ്യമായ 3 സ്പൂൺ ഓയിൽ ചേർക്കുക.ഓയിൽ ചൂടാകുബോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപിക്കുക ഇതിലേക്ക് 3 സ്പൂൺ സ്പ്രിംഗ് ഓണിയൻ ചേർക്കുക എന്നിട്ട് നന്നായി യോജിപ്പിക്കുക.ഇതിലേക്ക് ഒരു ക്യാപ്‌സിക്കവും ഒരു ഉള്ളിയും വലിയ കഷ്ണങ്ങളാക്കി മുറിച്ചത് ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.അത് ഒന്ന് വാടിയ ശേഷം അതിലേക്ക് വറത്തു വെച്ച പനീർ ചേർക്കുക.ഇതിലേക്ക് ഒരു സ്പൂൺ മുളക് പൊടിയും അര സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്ക് ഒന്നര സ്പൂൺ സോയ സോസ് അര സ്പൂൺ ചില്ലി സോസ് രണ്ടു സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്ക് ഒരു സ്പൂൺ വിനാഗിരി കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ആദ്യം കലക്കി വെച്ച കോൺ ഫ്ലവർ ഇതിലേക്ക് ചേർക്കുക.നന്നായി യോജിപ്പിച്ച ശേഷം അല്പം മല്ലി ഇല കൂടി ചേർത്താൽ നമ്മുടെ സ്വാദിഷ്ഠമായ ചില്ലി പനീർ തയ്യാർ.

Ravi Shankar Pattambi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel