കൊവിഡ് ബാധിതരായ കുട്ടികളില്‍ കാണുന്ന പുതിയ രോഗാവസ്ഥ

കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോംഉണ്ടാകുന്നു എന്ന് പഠനങ്ങൾ.
ലക്ഷണങ്ങൾ താഴെ പറയുന്നു

24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി
ഛര്‍ദ്ദി
വയറിളക്കം
വയറുവേദന
ചര്‍മ്മത്തില്‍ കുരുക്കള്‍
കഠിനമായി ക്ഷീണം
ഹൃദയമിടിപ്പ് കൂടുക
കണ്ണുകള്‍ ചുവക്കുക
ചുണ്ടിന്റെയും നാവിന്റെയും നിറം മാറുക
തലവേദന,
കൈക്കും കാലിനും വേദന
തലകറക്കം എന്നിവയാണ് പൊതുവായി കാണുന്ന ലക്ഷണങ്ങള്‍.

ഗുരുതരമാകുന്നത് എപ്പോള്‍

കടുത്ത വയറുവേദന അനുഭവപ്പെടുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, മുഖവും ചുണ്ടുകളും നീലനിറമാകുക, എഴുന്നേല്‍ക്കാനാവാത്ത സ്ഥിതിയുണ്ടാവുക എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് മാറിയാല്‍ ഗുരുതരാവസ്ഥയിലാകുന്നതിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കുട്ടിക്ക് ഈ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കണം. ഗുരുതരമായ ലക്ഷണങ്ങളില്ലെങ്കിലും വിദഗ്ധ സഹായം തേടണം.

കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഉണ്ടാകുന്നതെന്ത് കൊണ്ട്

ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊവിഡ് വൈറസിനെ ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാകാമെന്ന അഭിപ്രായമുണ്ട്. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് കൊവിഡ് പോസിറ്റീവാകുകയോ അടുത്ത് രോഗം വരികയോ ചെയ്തിട്ടുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പൊതുവെ ഈ രോഗാവസ്ഥയുണ്ടായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News