മുന്‍ മന്ത്രി പികെ വേലായുധന്‍റെ ഭാര്യയ്ക്കും വീട് ലഭിച്ചത് ലൈഫ് മിഷന്‍ വ‍ഴി

മുൻ മന്ത്രി പി കെ വേലായുധന്‍റെ ഭാര്യ ഗിരിജയ്ക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. എൽഡിഎഫ് സർക്കാർ ലൈഫിൽ നിന്നും അനുവദിച്ച ഫ്ലാറ്റിന്‍റെ താക്കോൽ മന്ത്രി എ.കെ ബാലൻ ഗിരിജയ്ക്ക് കൈമാറി. കാലങ്ങളായി വീടിനായി കോൺഗ്രസ് ഓഫീസിൽ കയറി ഇറങ്ങിയ വ്യക്തിയാണ് ഗിരിജ. പക്ഷെ വീട് എന്ന സ്വപ്നം പൂവണിയുന്നത് എൽ.ഡി.എഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യ പ്രകാരവും.

തിരുവനന്തപുരം നഗരസഭയ്ക്ക് കീ‍ഴിൽ കല്ലടിമുഖത്ത് തയ്യാറായ ഫ്ളാറ്റാണ് ഗിരിജ വേലായുധന് സർക്കാർ അനുവദിച്ചത്. കിടക്കാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് ഗിരിജ. ഫ്ളാറ്റിന്‍റെ താക്കോൽ വാങ്ങാൻ എത്തിയപ്പോൾ ഭർത്താവ് പി.കെ വേലായുധന്‍റെ ഛായാചിത്രത്തെ തൊട്ട് തൊ‍ഴുതിട്ടാണ് കൈപ്പറ്റിയത്.

82ലെ കെ.കരുണാകരൻ മന്ത്രിസഭയിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി.കെ.വേലായുധൻ.
അദ്ദേഹത്തിന്‍റെ മരണ ശേഷം17 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഗിരിജ.

നിരവധി തവണ കോൺഗ്രസ് ഓഫീസുകളിൽ കയറി ഇറങ്ങി, യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെയും കണ്ടു. പക്ഷെ ഫലം കണ്ടില്ല. തുടർന്ന് മന്ത്രി എ.കെ ബാലനെ സമീപിച്ച ശേഷമാണ് ഇവരുടെ സ്വപനം യാഥാർത്ഥ്യമായത്.
ഗിരിജയെ പോലെയുള്ള ഒരോ വ്യക്തിയുടെയും സ്വപ്നമാണ് ഒരു വീട്.

അതാണ് വിവാദത്തിൽ മൂക്കി കൊല്ലാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ കെ.കരുണാകരൻ മന്ത്രിസഭയിലെ മന്ത്രി പികെ വേലായുധന്‍റെ ഭാര്യ ഗിരിജയ്ക്ക് വീട് നൽകാനുള്ള എൽ.ഡി.എഫ് സർക്കാരിന്‍റെ തീരുമാനം കാണിക്കുന്നു ആ പദ്ധതിയുടെ ലക്ഷ്യവും സുതാര്യതയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here