ഏതോ ഒരു സംഘടന, ഏതാണ് ആ സംഘടനയെന്ന് നിഷ്പക്ഷരായ മാതൃഭൂമി പത്രത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമോ: എം സ്വരാജ്

ഒക്ടോബര്‍ 9 ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്ലാസ്മാ ദാനത്തെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ രംഗത്ത്.

കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ പ്ലാസ്മാ തെറാപ്പി നടത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പ്ലാസ്മാ ദാതാക്കളെ ആവശ്യമാണെന്നിരിക്കെ ഒരു സംഘടനയിലെ ചെറുപ്പക്കാര്‍ മാത്രമെ പ്ലാസ്മാ ദാനത്തിന് എത്തിയുള്ളു എന്നാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

വാര്‍ത്തയില്‍ ഡിവൈഎഫ്ഐയുടെ പേര് പറയാന്‍ നിഷ്പക്ഷരെന്ന് പറയുന്ന മാതൃഭൂമി പത്രത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് എം സ്വരാജ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

ഏതാണ് ആ ”ഒരു സംഘടന” ????

ഏതോ ഒരു സംഘടനയിലെ ചെറുപ്പക്കാർ മാത്രമേ പ്ലാസ്മ ദാനം ചെയ്യാൻ എത്തിയുള്ളൂ എന്നാണ് വാർത്ത.

മുമ്പ് സുപ്രീം കോടതി എൻഡോസൾഫാൻ നിരോധിച്ചപ്പോഴും ആ മഹത്തായ നിയമ പോരാട്ടം നടത്തി വിജയിച്ച സംഘടനയുടെ പേര് മുഖപ്രസംഗമെഴുതിയ ആൾക്ക് അറിയുമായിരുന്നില്ല…!

അറിയുന്നവരാരെങ്കിലും ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ….

പത്രം മാതൃഭൂമിയാണ്‌. ‘നിഷ്പക്ഷമാണ് ‘. ഒന്നും പറയാനില്ല

https://www.facebook.com/ComradeMSwaraj/posts/2766417673461068

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News