സജ്നാ ഷാജിക്ക് സഹായവുമായി നടന്‍ ജയസൂര്യ

കരഞ്ഞുതളര്‍ന്ന് ക്യാമറയ്ക്ക് മുന്നില്‍ സങ്കടം പറഞ്ഞെത്തിയ സജന ഷാജിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ബിരിയാണി വിറ്റ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ച ട്രാന്‍സ്ജെന്‍ഡറായ സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ കണ്ണുനിറയ്ക്കുന്നതാണ്.

വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു.

കുടുക്കപൊട്ടിച്ചുവരെ കണ്ടെത്തിയ പണം ഉപയോ​ഗിച്ചാണ് സജന കച്ചവടം തുടങ്ങിയത്. കൊച്ചിയില്‍ കച്ചവടത്തിന് ഇറങ്ങിയ സജനയെയും കൂട്ടുകാരെയും മറ്റ് വഴിയോര കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ത്തി. ഇതോടെ പൊതിഞ്ഞെടുത്ത ഭക്ഷണമെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരേണ്ടിവന്നു.

ഇപ്പോഴിതാ സജനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here