സജ്ന ഷാജിയ്ക്ക് പിന്‍തുണയുമായി വിനയ് ഫോര്‍ട്ട്; ബിരിയാണിക്കടയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി പങ്കുവച്ചു

കൊച്ചി: വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജ്ന ഷാജിയ്ക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് വിനയ് സജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

സജനയുടെ വഴിയോര ബിരിയാണിക്കടയുടെ ചിത്രവും അവയുടെ വിലയും അടങ്ങുന്നതാണ് വിനയ് യുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം. നടി റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

വിനയ് ഫോര്‍ട്ട് പങ്കുവച്ച ചിത്രം

കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.

തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സജന ബിരിയാണി വില്‍പ്പന നടത്തുന്നതിന് സമീപത്ത് കച്ചവടം നടത്തുന്നവര്‍ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News