സജ്നയെ വിളിച്ച് സംസാരിച്ചിരുന്നു; എല്ലാ പിന്‍തുണയും വാഗ്ദാനം ചെയ്തതായി എം സ്വരാജ്

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കൊച്ചിയില്‍ വഴിയോരക്കച്ചവടം തുടങ്ങിയ ട്രാന്‍സ്ജന്‍ഡര്‍ സജനാ ഷാജിയും സുഹൃത്തുക്കളും നേരിടുന്ന പീഡനമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ബിരിയാണി കച്ചവടം മുടക്കാന്‍ ഒരു സംഘം ശ്രമിച്ചെന്നാണ് കരഞ്ഞുകൊണ്ട് സജന പറഞ്ഞത്.

പരാതി ആദ്യം പൊലീസ് ഗൗരവമായി കണ്ടില്ലെന്നും സജ്ന പറയുന്നു. ‘സജനയെ ഫോണിൽ വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത് എന്റെ നിയോജക മണ്ഡലത്തില്‍ അല്ല.

നടന്നത് മറ്റൊരു നിയോജക മണ്ഡലത്തിലാണ്. എന്നാലും പൊലീസിനോട് വിളിച്ച് നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ഇപ്പോൾ നല്ല രീതിയിൽ തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.’ എം സ്വരാജ് പറഞ്ഞു.

എം.സ്വരാജിന്റെ വാക്കുകൾ: സജനയെ ഫോണിൽ വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത് എന്റെ നിയോജക മണ്ഡലത്തില്‍ അല്ല. നടന്നത് മറ്റൊരു നിയോജക മണ്ഡലത്തിലാണ്. എന്നാലും പൊലീസിനോട് വിളിച്ച് നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ഇപ്പോൾ നല്ല രീതിയിൽ തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

ഞാൻ എനിക്ക് കഴിയാകുന്നത് പോലെ ഇതിൽ ഇടപെടുന്നുണ്ട്. പൊലീസ് കുറേക്കൂടി കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. പൊലീസിനോട് സഹായകരമായി ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സജനയോടും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞിട്ടുണ്ട്. പൊലീസ് മനുഷ്യത്വപരമായി തന്നെ ഇടപെടണം. അതുപോലെ തന്നെ വഴിയോരക്കച്ചവടത്തിനുള്ള നിയന്ത്രണങ്ങളെ നിയമപരമായി തന്നെ നേരിടണമെന്നും എം. സ്വരാജ് എംഎൽഎ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News