“നടി പ്രവീണയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എത്ര ടാലന്റഡ് ആണവർ” കനി കുസൃതി പറയുന്നു

സിനിമയില്‍ എല്ലാവര്ക്കും അവസരം കിട്ടണമെന്നില്ല. നടി പ്രവീണയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എത്ര ടാലന്റഡ് ആണവര്‍ .പക്ഷെ സിനിമയില്‍ വലിയ സാധ്യതയുള്ള വേഷങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് ഞാന്‍ പറയും..

നല്ല നടിയ്ക്ക് നല്ല സിനിമകള്‍ കിട്ടണമെന്നില്ല പിന്നെ നല്ല പടങ്ങള്‍ നിന്നുപോകുക എന്നൊരു കലാപരിപാടി കൂടി ഇതിനിടയില്‍ വന്നനുഗ്രഹിക്കാറുണ്ട് .ഞാന്‍ തന്നെ ഹിന്ദിയില്‍ ചെയ്ത വിശാല്‍ ഫരദ്വാജിന്റെ ഒരു സിനിമ ,ശേഖര്‍ കപൂറിനൊപ്പമുള്ള സിനിമ ഇതൊക്കെ നിന്നുപോയി .പല കാരണങ്ങളാല്‍ പല സിനിമകള്‍ പുറത്തു വന്നില്ല.

2010ഇല്‍ ഞാന്‍ ചെയ്ത ഒരു മലയാള സിനിമ പുറത്തുവന്നില്ല.ഡബ്ബിങ് സമയത്തു ആ സിനിമ ണ്ടിട്ട് ഭാഗ്യലക്ഷ്മിച്ചേച്ചി എന്നെ വിളിച്ചു സംസാരിച്ചത് എനിക്കോടര്‍മയുണ്ട് .അതൊക്കെ ഉണ്ടാകും സിനിമയല്ലേ.

അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരുപാട് ഓഡിഷന് വന്നോട്ടെ എന്ന് അങ്ങോട്ട് ചോദിച്ചിട്ടുണ്ട്. പക്ഷെ അഭിനയിച്ചു നോക്കാനുള്ള ഒരു ചാന്‍സ് പോലും തരാതെ ഇത് കനി ശരിയാവില്ല.കനിക്കുള്ള കഥാപാത്രമല്ല,കനിക്കു വേറെ ഇമേജ് ആണെന്നൊക്കെ പറയും.. അതെന്തു ഇമേജാണെന്നു എനിക്ക് മനസിലായിട്ടില്ല.ചിലര്‍ അഭിനയിച്ചു കഴിയുമ്പോള്‍ പറയും കനി ഇത്ര നന്നായി ഇടപഴകുന്ന ആളാണോ അങ്ങനെയല്ല വിചാരിച്ചതു എന്നൊക്കെ. എന്തൊക്കെ ആയാലും ഒഡിഷനില്‍ നിന്നുമൊഴിവാക്കപ്പെടുന്നത് വലിയ സങ്കടം ആണ് .ഇവിടെ പല സിനിമകള്‍ക്കും ഓഡിഷന്‍ തന്നെയില്ല .പുറം രാജ്യങ്ങളില്‍ റീഡിങ് എന്നൊരു സെഷന്‍ ഉണ്ടാകും.

ഓരോ സിനിമക്കും അങ്ങനെ റീഡിങ് ഉണ്ടാകും .അത് അഭിനയിക്കുന്നവര്‍ക്കുള്ള വലിയൊരു ലോകമാണ് നല്‍കുന്നത് ?ടാലന്റഡ് ആയ കുറെ പേര് വന്ന് ആ കഥാപാത്രമാകാന്‍ കഴിയുമോ എന്ന് നോക്കുന്നു .പരാജയപ്പെട്ടേക്കാം ,ഒഴിവാക്കിയേക്കാം .

പക്ഷെ അതെനിക്കുള്‍ക്കൊള്ളാനാവും .ഓഡിഷന് വിളിക്കാത്തതാണ് വലിയ വിവേചനം.ഇത് ഞാന്‍ മാത്രമല്ല എനിക്ക് പരിചയവും അടുപ്പവുമുള്ള എത്രയോ പേര് പറയുന്നതാണ്.രാധിക ആപ്തെ പറയും ഇപ്പോഴും ഓഡിഷന് ആരും വിളിക്കില്ല എന്ന് .ദര്‍ശന എന്നോട് പറഞ്ഞിട്ടുണ്ട് ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് .അവരൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്.

ഞാന്‍ അത്രയൊന്നും മിനക്കെട്ടില്ല എങ്കിലും പലരോടും അങ്ങോട്ട് വിളിച്ചു ചോദിച്ചിട്ടുണ്ട്,അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.പക്ഷെ ആരും മൈന്‍ഡ് ചെയ്തിട്ടില്ല.ഒരു വിഷയത്തില്‍ നമ്മള്‍ തോല്‍ക്കാം ജയിക്കാം.പക്ഷെ പരീക്ഷ എഴുതാന്‍ പാടില്ല എന്ന തീരുമാനം വിവേചനപരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here