കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; ജോസഫിനൊപ്പം ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു. അതോടൊപ്പം രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉപാധികളില്ലാതെയാണ് മാറുന്നത്. കേരള കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോള്‍ അറിയിച്ചതെന്നും മറ്റ് കാര്യങ്ങള്‍ എല്‍ഡിഎഫുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് കടുത്ത അനീതിയാണ് മാണി സാറിന്റെ പാര്‍ടി നേരിട്ടത്. 38 വര്‍ഷത്തിനപ്പുറം യുഡിഎഫ് കെട്ടിപ്പടുത്തത് കെ എം മാണിയാണ്. അദ്ദേഹത്തിന്റെ പാര്‍ടിയേയും പാര്‍ടിക്കൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളേയുമാണ് കോണ്‍ഗ്രസിലെ ചിലര്‍ അപമാനിച്ചത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തുകയാണ് ഉണ്ടായത്.

പി ജെ ജോസഫ് പാര്‍ടി പിടിച്ചെടുക്കാനാണ് നോക്കിയത്. തന്നെ വ്യക്തിപരമായി അപമാനിച്ചു. പാര്‍ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. അപ്പോളെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിച്ച് ജോസഫിനെ സഹായിച്ചു. മാണി സാറിനെ ചതിച്ചവര്‍ക്കൊപ്പം ആരും പോകില്ലെന്നും ആത്മാഭിമാനം നഷ്ടപ്പെടുത്തി ഒരിടത്തും നില്‍ക്കില്ലെന്നും ജോസ് കെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News