മനുഷ്യക്കടത്തിനെതിരെ കടുത്ത പ്രതിരോധം തീര്‍ക്കാന്‍ സംവിധാനങ്ങളൊരുക്കി ദുബായ്

ദുബായ്: മനുഷ്യക്കടത്തിനെതിരെ കടുത്ത പ്രതിരോധം തീര്‍ക്കാന്‍ നൂതന ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ദുബായ് പൊലീസ്.

ഇതര ജിസിസി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധനിര വിപുലമാക്കും. വിവിധ വകുപ്പുകളിലെ അന്വേഷണ മികവുള്ള ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. പുതിയ ബാച്ചില്‍ 91 പേരുണ്ട്. 146 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി.

ദുബായ് ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി, യുഎന്‍ എന്നിവയുടെ സഹകരണത്തോടെയാണിത്.

മനുഷ്യക്കടത്തുകാരുടെ പുതിയ തന്ത്രങ്ങള്‍ കണ്ടെത്തി ഇരകള്‍ക്കു സംരക്ഷണം നല്‍കും.

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ ശൃംഖലയാണിത്. പൊലീസ്, പ്രോസിക്യൂഷന്‍, എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍, ദുബായ് എയര്‍പോര്‍ട്‌സ്, നാഷനല്‍ വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് കെയര്‍ സെന്റര്‍ എന്നിവയടക്കം 30 വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ട്.

യുഎഇക്കു പുറമേ സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ജിസിസി പൊലീസ് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധികളും പ്രതിരോധ നിരയില്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News