ആദ്യം ചിരി, പിന്നെ നിറ കണ്ണുകളോടെ നോക്കി നിന്നു; നവ്യയുടെ പിറന്നാള്‍ സര്‍പ്രൈസ് വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയതാരം നവ്യ നായര്‍ക്ക് വീട്ടുകാര്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു.

മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസാണ് നവ്യയ്ക്ക് വേണ്ടി ഒരുക്കിയത്. പ്രതീക്ഷിക്കാതെയുള്ള സര്‍പ്രൈസില്‍ നവ്യ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് കരയുകയായിരുന്നു.

കണ്ണ് കെട്ടിയാണ് നവ്യയെ ആഘോഷവേദിയില്‍ എത്തിച്ചത്. പിന്നീട് സുഹൃത്തുക്കളും സഹപാഠികളുമെല്ലാം വീഡിയോയിലൂടെ നവ്യയ്ക്ക് ആശംസകള്‍ നേരുന്നു. നിറ കണ്ണുകളോടെയാണ് നവ്യ അത് നോക്കി നിന്നത്. തനിക്ക് ഇത്രയും വലിയ സര്‍പ്രൈസ് നല്‍കിയ എല്ലാവര്‍ക്കും നവ്യ സ്‌നേഹവും നന്ദിയും അറിയിച്ചു.

നവ്യ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News