ധനുഷിനും വിജയ് കാന്തിനും നേരെ ബോംബ് ഭീഷണി

തമിഴ് താരങ്ങളായ ധനുഷ്, വിജയ് കാന്ത് എന്നിവര്‍ക്ക് നേരെ ബോംബ് ഭീഷണി.

പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ധനുഷിന്റെ അഭിരാമപുരത്തെ വീട്ടിലും വിജയ് കാന്തിന്റെ വിരുഗംമ്പക്കത്തെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് താരങ്ങളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

രണ്ടു ഫോണ്‍കോളുകളും ഒരാള്‍ തന്നെയാണ് ചെയ്തിരിക്കുന്നതെന്നും ഉടനെ തന്നെ അഞ്ജാത സന്ദേശം അയച്ച ആളെ പിടികൂടുമെന്നും പൊലീസ് തിരച്ചിലിന് ഒടുവില്‍ വ്യക്തമാക്കി.

തമിഴകത്തെ താരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. രജനീകാന്ത്, സൂര്യ, വിജയ്, അജിത്ത് എന്നിവരുടെ വീടുകള്‍ക്കു നേരെയും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News