ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കും: എ വിജയരാഘവന്‍

യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എ വിജയരാഘവന്‍.

സീറ്റുകളുടെ കാര്യം ഇപ്പോള്‍ പ്രസക്തമല്ല ഉപാധികളേതുമില്ലാതെയാണ് ജോസ് കെ മാണി ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കേരളാ കോണ്‍ഗ്രസ് നേരത്തെയും എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്നത്തെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റേത് സുവ്യക്തമായ നിലപാടാണെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News