ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം: സ്വാഗതം ചെയ്ത് ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: ഇടതുജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനത്തെ ലോക് താന്ത്രിക് ജനതാ ദള്‍ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര്‍ എംപി സ്വാഗതം ചെയ്തു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തോട് കൈകോര്‍ക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. അനാവശ്യ വിവാദങ്ങളില്‍ പെടാതെ ജനമനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് കൈവന്നിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel