”മാനസിക വൈകല്യമുള്ള നേതാക്കളാണ് എന്നെ കുറിച്ച് അപവാദം പറയുന്നത്”; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

ചെന്നെെ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു.

ബുദ്ധിമതിയായ സ്ത്രീകളെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും അവര്‍ തുറന്നടിച്ചു. പലരും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ദേശീവക്താവ് കൂടിയായിരുന്ന ഖുശ്ബു വിമര്‍ശിച്ചു.

ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണത്തോടും രൂക്ഷമായ ഭാഷയില്‍ നടി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിനോട് താന്‍ വിശ്വസ്തത പുലര്‍ത്തിയിരുന്നു. പക്ഷേ പാര്‍ട്ടി തന്നോട് മര്യാദ കാണിച്ചില്ല. വെറും നടിയായി മാത്രമാണ് കോണ്‍ഗ്രസ് തന്നെ കണ്ടത്. അത് അവരുടെ തരംതാണ ചിന്തയെ കാണിക്കുന്നു. മാനസിക വൈകല്യമുള്ള നേതാക്കളാണ് തന്നെ കുറിച്ച് അപവാദം പറയുന്നതെന്നും ഖുശ്ബു മാധ്യമങ്ങളോട് തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News