നീറ്റ് പരീക്ഷ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളെത്തി

രാജ്യമെമ്പാടുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റിന്റെ റീ എക്സാമിനേഷന്‍ എഴുതാന്‍ വിദ്യാര്‍ത്ഥികളെത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുന്നത്.

സെപ്തംബര്‍ 13ന് നടത്തിയ നീറ്റ് 2020 പ്രവേശന പരീക്ഷ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരുന്നില്ല. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുള്ളവരും കൊവിഡ് ബാധിതരുമായതിനാലാണ് അന്ന് പലര്‍ക്കും അവസരം നഷ്ടപ്പെട്ടത്. ഇവര്‍ക്കായി ഇന്ന് എന്‍.ടി.എ വീണ്ടും നീറ്റ് പരീക്ഷ നടത്തുകയാണ്. ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരീക്ഷ.

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ എന്‍.ടി.എ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News