നവ്യക്കിന്നു പിറന്നാള്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നായിക ആണ് നവ്യ നായര്‍. മലയാള സിനിമയിലെ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നവ്യ 2001ല്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെ ആണ് അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്.

മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, നന്ദനം, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. പിന്നീട് തമിഴിലും നായികയായി നവ്യ നായര്‍ അരങ്ങേറി.

ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുക്കാന്‍ നവ്യക്കായി .പിന്നീട തിയേറ്റര്‍ നിറഞ്ഞോടിയ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി സ്ത്രീ പ്രേക്ഷകരുടെ മനസ് കീഴടക്കി എന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നവ്യക്ക് നേടിക്കൊടുത്തു.

വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും നൃത്തത്തിലൂടെയും ടെലിവിഷനിലൂടെയും നവ്യ സജീവമായി.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം കൂടിയാണ് നവ്യ .നവ്യയുടെ ഡാല്‍ഗോന കോഫിയും ,റൗഡി ബേബിയുമൊക്കെ വൈറല്‍ ആയിരുന്നു .ഇന്ന് നവ്യയുടെ പിറന്നാള്‍ ആഘോഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here