ജയലളിതയാകാന്‍ കങ്കണ: ‘തലൈവി’യ്ക്ക് വേണ്ടി കൂട്ടിയത് 20 കിലോ ശരീരഭാരം

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ സിനിമയ്ക്ക് വേണ്ടി കങ്കണ കൂട്ടിയത് 20 കിലോ ശരീരഭാരം.

സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് കങ്കണ. നേരത്തെ ഉണര്‍ന്ന് വ്യായാമം ശീലമാക്കേണ്ടതുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം കുറിച്ചത്. തലൈവിയ്ക്കായി മേക്ക് ഓവര്‍ നടത്തുന്നതിനുള്ള മുന്‍പുള്ള തന്റെ ഒരു ചിത്രവും കങ്കണ പങ്കുവച്ചിട്ടുണ്ട്.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന സിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘തലൈവി’ എന്ന പേരില്‍ തമിഴിലും ‘ജയ’ എന്ന പേരില്‍ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ എ എല്‍ വിജയ് ആണ്.

‘ബാഹുബലി’, ‘മണികര്‍ണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News